ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (കഇഇ) അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി. ......
ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തിയ സൂപ്പർ ഫാമിലിയയുടെ മൂന്നാം സീസൺ വിജയകരമായി സമാപിച്ചു. ദോഹ മാൾ സെൻട്രൽ അറീനയിൽ നടന്ന വാശിയേറിയ ഗ്രാൻഡ് ഫിനാലെയിൽ 200 ലേറെ കുടുംബങ്ങളിൽ നിന്ന് ലീമ - സുജീഷ് ദമ്പതികൾ തിളക്കമാർന്ന ഒന്നാം സമ്മാനം നേടി. ......
ദോഹ: കായിക മത്സരങ്ങളിലേക്ക് കായികപ്രേമികളെ കൂടുതൽ ആകർഷിക്കുന്നതിനും അവരെ പങ്കാളികളാക്കുന്നതിനുമായി 'ഹയ്യോ' (Hayyoh) എന്ന പുതിയ ദേശീയ പദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ഹയ്യോ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം വിശദീകരിച്ചത്.
അംഗീകൃത കായിക മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തുന്നവർക്ക് പോയിന്റുകൾ നൽകുകയും, അതിലൂടെ അംഗത്വ ടയറുകൾ (Membership Tiers) ഉയർത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ......
ദോഹ: ഗാലറികളിലെ ആർപ്പുവിളികൾക്ക് ഇനി തിളക്കമേറും, ഓരോ ഗാലറി സന്ദർശനവും സമ്മാനങ്ങളാൽ മനോഹരമാകും! ഖത്തറിലെ കായിക ലോകത്ത് ഗാലറികളിലേക്ക് ആരാധകരെ ആകർഷിക്കാനും മൈതാനങ്ങളിലെ ആവേശം വാനോളമുയർത്താനും ലക്ഷ്യമിട്ട് കായിക-യുവജന മന്ത്രാലയം 'ഹയ്യോ' (Hayyoh) എന്ന ദേശീയ ആരാധക പ്രോത്സാഹന ആപ്പിന് തുടക്കം കുറിച്ചതിലൂടെ സ്റ്റേഡിയങ്ങളിലെ ഓരോ സാന്നിധ്യവും കായിക പ്രേമികൾക്ക് വിലപ്പെട്ട സമ്മാനങ്ങളായി മാറും.
ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും 'Hayyoh' ലഭ്യമാണ്.ടിക്കറ്റ് വാങ്ങുമ്പോൾ നിങ്ങളുടെ ബയോമെട്രിക് നമ്പർ നൽകി അക്കൗണ്ടുമായി ബന്ധിപ്പിക്കാം. അല്ലെങ്കിൽ ഹയ്യോ ആപ്പിൽ നിന്ന് നേരിട്ട് ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റിലേക്ക് കടന്ന് ടിക്കറ്റ് സ്വന്തമാക്കാം. ......
ദോഹ: രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സാ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ സംയോജിത പുനരുദ്ധാരണ പദ്ധതിക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപ്പറേഷൻ (PHCC) തുടക്കം കുറിച്ചു. ധന മന്ത്രാലയത്തിന്റെ ഏകീകൃത സർക്കാർ സംഭരണ പോർട്ടൽ (Unified State Procurement Website) വഴിയാണ് ഇതുസംബന്ധിച്ച പുതിയ ടെൻഡർ പുറപ്പെടുവിച്ചത്.
വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഘടനാപരമായ നവീകരണവും രൂപകൽപ്പനയും ലക്ഷ്യമിടുന്ന പദ്ധതിയുടെ PHCC/TAC/65/2026 എന്ന
ടെൻഡർ നമ്പറിലൂടെ
വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ നവീകരണം, സുരക്ഷിതമായ കുടിവെള്ള ലഭ്യത, ശുചിത്വ-മലിനജല സംസ്കരണ സംവിധാനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളും റോഡുകളും നവീകരിക്കൽ എന്നിവ ഉൾപ്പെടുന്നു.കരാർ കാലാവധി 12 മാസമാണ്. ......
ദോഹ: കൃത്യമായ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 23 ട്രാവൽ, എയർ ഫ്രൈറ്റ് ഏജൻസികൾക്കെതിരെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി നടപടിയെടുത്തു.......
ദോഹ: ചൈനയിലെ ഷാങ്ഹായിൽ നടന്ന 67-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ (IMO 2026) ഖത്തറിന് അഭിമാന നേട്ടം. ആഗോളതലത്തിൽ ശ്രദ്ധേയമായ മത്സരത്തിൽ ഖത്തറി വിദ്യാർത്ഥിയായ ലൈത്ത് തുവൈർ (Laith Tuwair) ഓണററി സർട്ടിഫിക്കറ്റ് (Honorary Certificate) കരസ്ഥമാക്കി.
ജൂലൈ 10 മുതൽ 21 വരെ ഷാങ്ഹായിൽ നടന്ന മത്സരത്തിൽ 121-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളായ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ......
ദോഹ: ഗാസയിലെ യുദ്ധംഅവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയും യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയവും മുൻനിർത്തിയുള്ള റോഡ്മാപ്പ് തള്ളിക്കളഞ്ഞ ഇസ്രായേൽ നിലപാടിനെ രൂക്ഷമായി അപലപിച്ച് ഖത്തർ ഉൾപ്പെടെ എട്ട് അറബ്-ഇസ്ലാമിക രാജ്യങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ എതിർക്കുന്ന ഇസ്രായേലിന്റെ പരസ്യമായ നിലപാട് മേഖലയിലെ ശാശ്വത സമാധാന ശ്രമങ്ങളെ പാടെ തകർക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് നടത്തുന്ന തീവ്രശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് ഇസ്രായേലിന്റേത്. ......